About | US

chakrapurammahavishnu

കാഞ്ഞങ്ങാട്‌–പയ്യന്നൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ വി.വി.നഗറില്‍ നിന്നു അര കിലോമീറ്റര്‍ കിഴക്കു തെക്കു മാറി `ചക്രപുരം എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ചക്രപുരം മഹാവിഷ്‌ണു ക്ഷേത്രം. കുട്ടമത്ത്‌ നഗറില്‍ നിന്നും കയ്യൂര്‍ റോഡ്‌ വഴി പൊന്മാലത്തു നിന്നും കിഴക്കോട്ടുള്ള കുട്ടമത്ത്‌ സകൂള്‍ റോഡ്‌ വഴിയും ഈ ക്ഷേത്രത്തില്‍ എത്തിചേരാം. `ചക്രപുരം എന്ന പേര്‌ അന്വര്‍ത്ഥമാക്കും വിധം ചക്രധാരിയായ ഭഗവാന്‍ ശ്രീ മഹാവിഷ്‌ണുവിന്റെ പുരം തന്നെയാണ്‌ ചക്രപുരം. ഉഗ്രമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയേയും ലക്ഷ്‌മീസമേതനായ നാരായണനേയും ശ്രീകൃഷ്‌ണനേയും ഇവിടെ പ്രധാനമായും ആരാധിച്ചുവരുന്നു. കൂടാതെ ഉപദേവതകളായ സ്വാമി അയ്യപ്പന്‍, ഉണ്ണിഗണപതി, ഭദ്രകാളി സാന്നിദ്ധ്യം കൊണ്ട്‌ശ്രദ്ധേയമാണീ ക്ഷേത്രം. പ്രധാന മൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലിനു മുന്നിലായി ഭഗവാന്റെ കോപം ശമിപ്പിക്കുവാനുള്ള ഒരു വലിയ കുളവും കുളത്തോടു ചേര്‍ന്ന്‌ നാഗസ്ഥാനവും ഇവിടെ കാണാം. ഏത്‌ കൊടിയ വേനലിലും വറ്റാത്ത തെളിനീര്‍ ഈ പ്രദേശത്തിന്റെ സമ്പത്താണ്‌.

  ———————————————————————————————————————————————————————————————————————————————————————————

Chakrapuram Sree Mahavishnu Temple is situated at the place known as Chakrapuram, located half km away from Cheruvathur Kulam, South-east along Kanhangad-Payyannur National Highway. To reach at the temple location, one can use the road leading to Kayyur side starting from Kuttammath Nagar and also can use Ponmalam Road leading to west side of Kuttammath School. Chakrapuram region is famous mainly because of presence of Sree Mahavishnu, holding powerful Maha Chakra. In this sanctorum worshipping mainely to the powerfull deity of Sree Narasimha-murthy, The Lord LakshmiNarayanan and Lord Sreekrishnan. The temple is also famous due to presence and worshipping of sub deities known as Swamy Ayyappan, Baby Ganapathy, Bhadrakaali and Nagasthanam. To reduce the power of anger of main diety- Narasimha-murty, there is one large pond and adjacent to it, there is a place for Sarppam (Nagam), situated right in front of main sanctorum. One can find water in this pond, even during severe summers, which is indicating harmony and prosperity of this region.

Top