History

പൂർവ്വകാലങ്ങളിൽ `പുത്രും കൂലോം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം താഴക്കാട്ടു മനയുടെ പതിനെട്ടര ക്ഷേത്രങ്ങളിൽ പെടുന്ന ഒന്നാണ്. സന്താന സൗഭാഗ്യത്തിനും ഇഷ്ട മംഗല്ല്യത്തിനും വേണ്ടി പ്രതിഷ്ഠിക്കപ്പെട്ടതാണ് പടിഞ്ഞാറ് ദർശനമായുള്ള ഇവിടത്തെ ദേവന്മാർ. താഴക്കാട്ടുമനയുടെ പതനത്താലും `ശ്രീ വീരഭദ്രന് ചെറുവത്തൂരിടത്തിൽ ആധിപത്യം സ്ഥാപിച്ചതിനാലും ഈ ക്ഷേത്രത്തിൽ പൂജ മുടങ്ങുകയും പിൽക്കാലത്ത് ശ്രീ കോവിലുകള് നശിക്കാൻ ഇടവരികയും ചെയ്തു. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ ക്ഷേത്രത്തിന്റെ സ്ഥലം അന്യാധീനപ്പെട്ടുപോവുകയും പ്രധാന മൂർത്തിയായ നരസിംഹ മൂർത്തിയുടെ ശിലാവിഗ്രഹം ആ വിഗ്രഹത്തിന്റെ ഭംഗിയിൽ ആകൃഷ്ടരായ ചിലർ ചേർന്ന് കടത്തി കൊണ്ടു പോവുകയും ചെയ്തു.
ഇരുപതോളം വർഷങ്ങള്ക്കു മുമ്പ് സമീപ വാസികളായ ഏതാനും പേർ ചേർന്ന് ഈ ക്ഷേത്രം പുനരുദ്ധരിക്കാൻ ശ്രമം നടത്തുകയും അതിൽ വിജയിക്കാതെ പോവുകയും ചെയ്തു. എന്നാൽ അന്നത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സമീപവാസിയായ ശ്രീ പുതിയടത്ത് കുഞ്ഞിരാമൻ എന്നയാളുടെ മകന് ശ്രീ പ്രകാശന് പ്രധാനമൂർത്തിയുടെ മുന്നിൽ സന്ധ്യാ ദീപം തെളിയിക്കുകയും പുതിയടത്ത് വീട്ടുകാരും പടിഞ്ഞാറെ വീട്ടുകാരും ഈങ്ങയിൽ വീട്ടുകാരും മറ്റു സമീപ വാസികളും ചേർന്ന് ഇത് മുടക്കം കൂടാതെ കൊണ്ടു നടത്തുകയും ചെയ്തു. നിത്യദീപത്തിലൂടെ ചൈതന്യം വർദ്ധിച്ച ഭഗവാന് ഒടുവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങള്ക്കായി സ്വയം മുന്നിട്ടിറങ്ങുകയും ചെയ്തുവെന്ന് സ്വര്ണ്ണപ്രശ്നത്തിൽ തെളിയുകയുണ്ടായി.
2013 ജനവരി മുതൽ ഇവിടെ പ്രവർത്തിച്ചു വരുന്ന ജനകീയ കമ്മറ്റിയുടെ നേത്യത്വത്തിൽ ഇന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങള് നടന്നുവരുന്നു. 2013 മെയ് മാസത്തിൽ ക്ഷേത്ര നടയിൽ അഷ്ട മംഗല്ല്യ സ്വര്ണ്ണ പ്രശ്നം നടത്തുകയും , 2013 സപ്തംബർ 28,29 തീയ്യതികളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്മ്മികത്വത്തിൽ സ്വര്ണ്ണപ്രശ്ന പരിഹാരവും ബാലാലയപ്രതിഷ്ഠയും നടത്തി, ഭക്തജനങ്ങള്ക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.എല്ലാ മാസവും ഭഗവാന്റെ ജന്മനാളായ തിരുവോണം നാളിലും,മറ്റ് വിശിഷ്ട ദിവസങ്ങളിലും ഭക്തന്മാരുടെ വക പ്രത്യേക പൂജയ്ക്കായും ഇവിടെ നട തുറക്കുന്നു.

          —————————————————————————————————————————————————————————————————

                 Ancient period, this temple were known as PUTHRUM KULOM, which is one out of eighteen and half temple owned by Thazakkattu Mana. All the deities are facing to the west and are very famous in giving birth of children to the couple after their marriage by choice. Power to the deity were affected adversely and the temple were destroyed gradually due to non-maintenance and also in the absence of daily offerings, after the fall of Thazekattu Mana and also in the presence of powerful Sree Veerabandhra Swamy. In the absence of a proper care taker of the temple and its premises for a long gap, ruined totally and the beautiful deity of Sree Narasimhamurthy were robbed by some bad group, who impressed up on its finishing work. In recent years, a few dozen indigenous people, along with others made an attempt to reconstruct the temple and could not succeed and in vain, due to various unknown reasons. But, fortunately in continuation with this program, Shri Kunchiram Pudiyedath and his son Shri Prkashan who are staying very close to this temple premises, started lighting lamp on daily bases in the late evening time, in front of main deity which were also followed and continued by other neighbor groups namely Pudiyadeth Veedu, Padinchare Veedu, Eengayil Veedu and others. Due to this kind of daily offerings, the deity start re-gain its inner power and come forward to start further prosperous to almighty, which came in the light later during “Swarnaprasnam”. The renovation activity committee formed in January, 2013 and started further rehabilitation activities from then. In the month of May 2013, conducted “Ashtamangala Swarnaprasnam” under the guidance of Thanthri Brahmashri Tharananellur Unni Namboothiripadu Temple is open for public on all the special occasions and also THIRUVONAM day every month, birth day of deity, to enable to carryout offerings.

Top