ചക്രപുരം ശ്രീ നരസിംഹ ലക്ഷ്മിനാരായണ ശ്രീകൃഷ്ണ ക്ഷേത്രം

കാഞ്ഞങ്ങാട്–പയ്യന്നൂർ ദേശീയ പാതയിൽ ചെറുവത്തൂർ വി.വി.നഗറിൽ നിന്നു അര കിലോമീറ്റർ കിഴക്കു തെക്കു മാറി ‘ചക്രപുരം’ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചക്രപുരം മഹാവിഷ്ണു ക്ഷേത്രം. ഉഗ്രമൂർത്തിയായ നരസിംഹമൂർത്തിയേയും ലക്ഷ്മീസമേതനായ നാരായണനേയും ശ്രീകൃഷ്ണനേയും ഇവിടെ പ്രധാനമായും ആരാധിച്ചുവരുന്നു. കൂടാതെ ഉപദേവതകളായ സ്വാമി അയ്യപ്പൻ, ഉണ്ണിഗണപതി, ഭദ്രകാളി സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണീ ക്ഷേത്രം. പൂർവ്വകാലങ്ങളിൽ ‘പുത്രും കൂലോം’ എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം താഴക്കാട്ടു മനയുടെ പതിനെട്ടര ക്ഷേത്രങ്ങളിൽ പെടുന്ന ഒന്നാണ്. എല്ലാ മാസവും ഭഗവാന്റെ ജന്മനാളായ തിരുവോണം നാളിലും, മറ്റ് വിശിഷ്ട ദിവസങ്ങളിലും ഭക്തന്മാരുടെ വക പ്രത്യേക പൂജയ്ക്കായും ഇവിടെ നട തുറന്നുപോന്നിരുന്നു..

ചരിത്രം

ഭരണസമിതി

ചിത്രങ്ങളും വീഡിയോകളും