chakrapuram narasimha temple

ചക്രപുരം ശ്രീ നരസിംഹ ലക്ഷ്മിനാരായണ ശ്രീകൃഷ്ണ ക്ഷേത്രം

കാഞ്ഞങ്ങാട്‌–പയ്യന്നൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ വി.വി.നഗറില്‍ നിന്നു അര കിലോമീറ്റര്‍ കിഴക്കു തെക്കു മാറി `ചക്രപുരം എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ ചക്രപുരം ശ്രീ നരസിംഹ ലക്ഷ്മിനാരായണ ശ്രീകൃഷ്ണ ക്ഷേത്രം. കുട്ടമത്ത്‌ നഗറില്‍ നിന്നും കയ്യൂര്‍ റോഡ്‌ വഴി പൊന്മാലത്തു നിന്നും കിഴക്കോട്ടുള്ള കുട്ടമത്ത്‌ സകൂള്‍ റോഡ്‌ വഴിയും ഈ ക്ഷേത്രത്തില്‍ എത്തിചേരാം. `ചക്രപുരം എന്ന പേര്‌ അന്വര്‍ത്ഥമാക്കും വിധം ചക്രധാരിയായ ഭഗവാന്‍ ശ്രീ മഹാവിഷ്‌ണുവിന്റെ പുരം തന്നെയാണ്‌ ചക്രപുരം. ഉഗ്രമൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയേയും ലക്ഷ്‌മീസമേതനായ നാരായണനേയും ശ്രീകൃഷ്‌ണനേയും ഇവിടെ പ്രധാനമായും ആരാധിച്ചുവരുന്നു. കൂടാതെ ഉപദേവതകളായ അയ്യപ്പന്‍, ഗണപതി, ഭഗവതി സാന്നിദ്ധ്യം കൊണ്ട്‌ശ്രദ്ധേയമാണീ ക്ഷേത്രം. പ്രധാന മൂര്‍ത്തിയായ നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലിനു മുന്നിലായി ഭഗവാന്റെ കോപം ശമിപ്പിക്കുവാനുള്ള ഒരു വലിയ കുളവും കുളത്തോടു ചേര്‍ന്ന്‌ നാഗസ്ഥാനവും ഇവിടെ കാണാം. ഏത്‌ കൊടിയ വേനലിലും വറ്റാത്ത തെളിനീര്‍ ഈ പ്രദേശത്തിന്റെ സമ്പത്താണ്‌.

ക്ഷേത്രം പ്രതിഷ്ഠ

നരസിംഹമൂര്‍ത്തി

ശ്രീകൃഷ്ണൻ

ലക്ഷ്മിനാരായൺ

ക്ഷേത്രം ഉപദേവത

സ്വാമി അയ്യപ്പന്‍

ഉണ്ണിഗണപതി

ഭഗവതി